Posts

Showing posts from August, 2022

ജൈവകൃഷിയുടെ പ്രാധാന്യം പ്രസംഗം, സ്പീക്കിംഗ് ആക്ടിവിറ്റി)

ജൈവകൃഷിയുടെ പ്രാധാന്യം (പ്രസംഗം) പ്രകൃതിയോട് സമരസപ്പെട്ടു കൊണ്ടുള്ള കൃഷി സമ്പ്രദായമാണിത്. ജൈവകൃഷി എന്നത് ജൈവ കീടനാശിനികൾ, പച്ചിലവളങ്ങൾ, ഇടവിള കൃഷി, തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. മണ്ണിന്റെയും മനുഷ്യന്റെയും ആവാസ വ്യവസ്ഥയുടെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉത്പാദന രീതിയാണ് ജൈവകൃഷി.     ദോഷഫലങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കൾക്ക് പകരം മണ്ണിൻ്റെ ഫലപുഷ്ടി നിലനിർത്തിക്കൊണ്ട് മണ്ണിലും വിത്തിലും പരമ്പരാഗത കാർഷിക രീതികളും, പുത്തൻ കണ്ടെത്തലുകളും സംയോജിപ്പിച്ചു കൊണ്ടാണ് ഈ കൃഷി രീതി മുന്നോട്ടുപോകുന്നത്.          പരിസ്ഥിതിക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒരു കൃഷി രീതിയാണിത്. വിഷാംശമുള്ള പച്ചക്കറികളുടേയും പഴവർഗങ്ങളുടേയും ഉൽപാദനത്തിനും വിതരണത്തിനും ഒരു പരിധിവരെ തടയിടാൻ ജൈവകൃഷി മൂലം സാധിക്കുന്നു. ഇത് ഭക്ഷ്യ സുരക്ഷ ഉറപ്പു നൽകുന്നു.    രാസവളങ്ങളും, കീടനാശിനികളും മണ്ണിനെയും ജലത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെ മനുഷ്യൻ നടത്തുന്ന ഒരു പ്രകൃതി സംരക്ഷണ കവചം കൂടിയാണ് ജൈവകൃഷി.       ജനങ്ങൾക്കും പരിസ്ഥിതിക്കും  ദീർഘകാല അടിസ്ഥാനത്തിലുള്ള പ...