Posts

Showing posts with the label മലയാളം

ഉപന്യാസം മാറുന്ന ലോകവും സാങ്കേതികവിദ്യയും.

പ്രസംഗം അഥവാ ഉപന്യാസം മാറുന്ന ലോകവും സാങ്കേതികവിദ്യയും. സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് സാങ്കേതികവിദ്യയെ വൻതോതിൽ ഉപയോഗപ്പെടുത്താൻ ആധുനിക മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനു വേണ്ടിയാണ് മനുഷ്യൻ സാങ്കേതികവിദ്യ എന്ന മാർഗത്തിലേക്ക് കടന്നത്. സാങ്കേതികവിദ്യയുടെ വരവോടുകൂടി ഗ്രാമങ്ങളും,നഗരങ്ങളും , വ്യവസായങ്ങളും വൻതോതിൽ ഉള്ള നേട്ടങ്ങൾ കൊയ്തു തുടങ്ങി.               സാങ്കേതികവിദ്യ എന്നത് മനുഷ്യൻറെ മാറുന്ന കാലഘട്ടത്തിനനുസരിച്ച് വളർന്നു വന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇന്ന് മനുഷ്യന്  സാങ്കേതികവിദ്യയില്ലാതെ ജീവിക്കാൻ ആവില്ല  എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയോടുകൂടി പുതിയ തരത്തിലുള്ള പലതരം കണ്ടുപിടുത്തങ്ങൾ മനുഷ്യരാശിയിൽ ഉണ്ടായി.       വ്യവസായിക രംഗങ്ങളിൽ വളരെയധികം യന്ത്രങ്ങൾ രൂപപ്പെട്ടു. അതോടൊപ്പം കമ്പ്യൂട്ടറുകളുടെ ഉപയോഗം, വൻതോതിൽ ഇൻറർനെറ്റ് ഉപയോഗവും വർധിച്ചു വന്നു ഇവയെല്ലാം  മനുഷ്യരുടെ ഉന്നമനത്തിന് ഇടയാക്കി തീർത്ത...

few lines about flood and climate change in Malayalam (പ്രളയവും കാലാവസ്ഥ വ്യതിയാനവും)

വിഷയം : പ്രളയവും കാലാവസ്ഥ വ്യതിയാനവും      മനോഹരമായ ഭൂപ്രകൃതിയും നല്ല കാലാവസ്ഥയുമായിരുന്നു കേരളത്തെ ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കുറച്ചുവർഷങ്ങളായി മഴയൊന്ന് ശക്തി പ്രാപിച്ചാൽ വീട്ടുമുറ്റത്ത് വെള്ളമുയർന്നാൽ കേരളീയരുടെ നെഞ്ചിടിപ്പും ഉയരും.              കാലംതെറ്റി പെയ്യുന്ന മഴ, പ്രളയം, കടുത്തചൂട്, ആഗോളതാപനം എന്നിവയാണ് കാലാവസ്ഥ മാറിമറിയാൻ കാരണം. കേരളത്തിൽ അനുഭവപ്പെടുന്ന താപനിലയിൽ സമീപ വർഷങ്ങളായി ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആഗോളതാപനം എന്നു പറഞ്ഞുകൊണ്ട് നമുക്കീ കാലാവസ്ഥ വ്യതിയാനത്തെ തള്ളിക്കളയാനാവില്ല.                           ഭൂപ്രകൃതിയിൽ മനുഷ്യൻറെ അതിരുകടന്ന കൈകടത്തലുകൾ മൂലം ഉണ്ടായ മാറ്റങ്ങളാണിവ. കാടുകളും ,മരങ്ങളും, കൃഷിയിടങ്ങളും നശിപ്പിച്ചുകൊണ്ട് നടന്നുവരുന്ന അമിതമായ കെട്ടിട നിർമാണവും ,മനുഷ്യൻറെ ഉപഭോഗസംസ്കാരവും ഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നതിനും അന്തരീക്ഷത്തിൻ്റെ താപനില കൂടുന്നതിനും ഇടയാക്കി.           ...

മാതൃഭാഷ , എൻ്റെ ഭാഷ Few lines about Malayalam Mother Tongue

മാതൃഭാഷ അഥവാ എൻ്റെ ഭാഷ "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ" മാതൃഭാഷയെ പറ്റി പറയുമ്പോൾ മലയാളത്തിൻ്റെ മഹാകവി ശ്രീ വള്ളത്തോളിന്റെ ഈ വരികൾ എങ്ങനെ വിസ്മരിക്കാനാവും. ഓരോ മലയാളിക്കും പെറ്റമ്മയാണ് മലയാളഭാഷ. മലയാളഭാഷയ്ക്ക് ഒരു സ്വതന്ത്രഭാഷ എന്ന നിലയിൽ രണ്ടായിരത്തി മുന്നൂറോളം വർഷത്തെ പഴക്കമുണ്ട് എന്ന് പറയപ്പെടുന്നു. ദ്രാവിഡഭാഷാ കുടുംബത്തിൽപ്പെട്ട നമ്മുടെ മലയാളത്തിന് 2013-ൽ ശ്രേഷ്ഠഭാഷാപദവി ലഭിക്കുകയുണ്ടായി. 'മലകളും സമുദ്രങ്ങളും ഒത്തുചേരുക 'എന്നർത്ഥമുള്ള 'മാല ,ആളം 'എന്നീ ദ്രാവിഡ വാക്കുകൾ ചേർന്നാണ് മലയാളം എന്ന വാക്ക് ഉണ്ടായത്.                        അമ്മയുടെ പാലിനൊപ്പം നമുക്ക് ലഭിക്കുന്ന മധുരമാണ് നമ്മുടെ മാതൃഭാഷ. നാം ചിന്തിക്കുന്നതും നമ്മെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നതും നമ്മുടെ അമ്മ മലയാളമാണ്.  ഒരു വ്യക്തി ലോകത്തെ മനസ്സിലാക്കുന്നത് തന്നെ തൻ്റെ മാതൃഭാഷ യിലൂടെയാണ്. അവൻ കുട്ടിയായിരിക്കുമ്പോൾ മുതൽ അവൻ്റെ ചുറ്റുപാടുകൾ ഗ്രഹിച്ചു തുടങ്ങുന്നത് മാതൃഭാഷയിലൂടെ ആണ്.                 ...

Few lines about use of Mobile ( good sides and bad sides ) മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഗുണവശങ്ങളും ദോഷവശങ്ങളും

മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ ഗുണവശങ്ങളും ദോഷവശങ്ങളും  മനുഷ്യൻെറ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് മൊബൈൽ ഫോണുകൾ. അവ എവിടെ വേണമെങ്കിലും കൊണ്ടുപോകുവാനും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാനും സാധിക്കുന്നവയാണ്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അതിൻ്റെ സേവനം നമുക്ക് ലഭ്യമാണ്.                      മൊബൈൽ ഫോണുകൾ നമുക്ക് ചെയ്തു തരുന്ന സേവനങ്ങൾ അനവധിയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഏതൊരു വ്യക്തിയെയും കുറഞ്ഞ ചെലവിൽ മൊബൈൽ ശൃംഖല വഴി നമുക്ക് ബന്ധപ്പെടാൻ സാധിക്കും. ഇതിന് കാലമോ സമയമോ ദൂരമോ ഒന്നും പ്രശ്നമല്ല. ആശയവിനിമയം പോലെതന്നെ നിമിഷങ്ങൾക്കുള്ളിൽ സന്ദേശം അയക്കുന്നതിനും മൊബൈൽ ഫോണകൾ വഴി സാധിക്കുന്നു. അപകടത്തിൽപ്പെടുന്ന ആളുകളെ എളുപ്പത്തിൽ തിരിച്ചറിയാനും, സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിലും അവ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. എല്ലാവർക്കും പ്രായഭേദമെന്യേ മൊബൈൽഫോൺ ഉപയോഗിക്കാവുന്നതാണ്. എല്ലാ മൊബൈൽ ഫോണുകളിലും തീയതി, സമയം, കാൽക്കുലേറ്റർ,അലാ- റം ക്ലോക്ക്, കലണ്ടർ തുടങ്ങിയവ ലഭ്യമാണ്.          ഇന്ന് ശാസ്ത്രസാങ്കേതി...

few words about reading in Malayalam ( വായന)

വിഷയം:വായന അഥവാ വായനയുടെ പ്രാധാന്യം. വിദ്യാർത്ഥികളായ നമ്മുടെ ഏറ്റവും വലിയ ആവശ്യം അറിവ് നേടുക എന്നുള്ളതാണ്. കുട്ടികളായിരിക്കുമ്പോൾ നമ്മുടെ മാതാപിതാക്കൾ നമുക്ക് അറിവ് പകർന്നു. പിന്നീട് വിദ്യാലയത്തിൽ എത്തുന്ന നാം അക്ഷരങ്ങളിലൂടെയും അധ്യാപകരുടെയും അറിവുനേടാൻ തുടങ്ങി. അതെ ശരിയായ വായന നമ്മുടെ മനസ്സിന്റെ ജാലകം തുറക്കും. വായന നമ്മുടെ ബുദ്ധിശക്തിയുടേ യും മനസ്സിന്റെയും വളർച്ചയ്ക്ക് അത്യാവശ്യമാണ്. ജൂൺ 19  ആണ് നാം ലോക വായനാദിനമായി  ആചരിക്കുന്നത്. നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരേപ്പോലെയാണ്. നമ്മുടെ അമ്മ നമ്മളെ എങ്ങനെ നേർവഴിക്ക് നടത്തുന്നുവോ അതുപോലെയാണ് നല്ല പുസ്തകങ്ങളും നമ്മെ നയ്ക്കുന്നത്. മലയാള കവിയായ കുഞ്ഞുണ്ണി മാഷ് വായനയെക്കുറിച്ച് പറയുന്നത് "മനുഷ്യന്റെ വാസനയെ വളർത്തിയെടുക്കാനുള്ള വളമായിട്ടാണ്".വായിക്കാത്ത വരെ കുഞ്ഞുണ്ണി മാഷ് കളിയാക്കുന്നുമുണ്ട്.         "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും" ഏതു പുസ്തകത്തിൽ നിന്നും എന്ത് വായിച്ചു എന്നതിലല്ല പ്രാധാന്യം വായിച്ചതിൽ നിന്നും എന്ത് അറിവ് നേടി എന്നുള്ളതാണ് പ്രധാനം. വായിക്കൂ വായിച്ച...

Few lines about My District . Alappuzha . എൻ്റെ നാട്- ആലപ്പുഴ

എന്റെ നാട് -ആലപ്പുഴ ദൈവത്തിൻെറ സ്വന്തം നാടായ കേരളത്തിലെ ഒരു കൊച്ചു തീരദേശ ജില്ലയാണ് എൻ്റെ  നാടായ ആലപ്പുഴ . 'കിഴക്കിൻ്റെ വെനീസ് ' എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്. 1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. രാജാ കേശവദാസാണ് ആലപ്പുഴയുടെ ശില്പി. കേരളത്തിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകന്ദ്രമാണ് ആലപ്പുഴ. പച്ചപ്പട്ടണിഞ്ഞ വയലുകളും, കണ്ണിനു കുളിർമയേകുന്ന കായൽ ഭംഗിയും, വെള്ളിക്കൊലുസിട്ട കടലും ആലപ്പുഴയുടെ പ്രകൃതിഭംഗി വളിച്ചറിയിക്കുന്നതാണ്. കയർ വ്യവസായത്തിന് പേരുകേട്ട ഇടമാണിത്. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയും കേരളത്തിലെ ജില്ലകളിൽ വനമില്ലാത്ത ഏക ജില്ലയും ആലപ്പുഴയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയാണ് ആലപ്പുഴ. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ,പുന്നപ്ര-വയലാർ ,അർത്തുങ്കൽ പള്ളി, കരുമാടിക്കുട്ടൻ എന്നിങ്ങനെ പലതരം കാഴ്ചകളുടെയും ചരിത്രപരമായ പഠനത്തിൻ്റെയും കേന്ദ്രം കൂടിയാണിത്. ആലപ്പുഴക്കാരുടെ ദേശീയോത്സവമായ വള്ളംകളി ലോകപ്രശസ്തമാണ്. ഞാനെൻ്റെ നാടിനെ സ്നേഹിക്കുകയും നാടിന്റെ പെരുമയിൽ  അഭിമാനം കൊള്ളുകയും ചെയ്യുന്നു.           ...

few lines about Nature protecting in Malayalam ..പ്രകൃതി സംരക്ഷണത്തെ കുറിച്ച് ഒരു ഉപന്യാസം .

ഉപന്യാസം : വിഷയം പ്രകൃതി സംരക്ഷണം. സ്വാഭാവികമായി നിലനിൽക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികളെയാണ് പ്രകൃതി സംരക്ഷണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.പ്രകൃതി  നമ്മുടെ അമ്മയാണ്. ജലവും,   ജീവജാലങ്ങളും , മരങ്ങളും,പൂക്കളുമുള്ള സുന്ദരമായ പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.                       ജനങ്ങളുടെ അശ്രദ്ധമായ പ്രവർത്തികൾ, പ്രകൃതിവിഭവങ്ങളുടെ അമിത ഉപയോഗം, ജനസംഖ്യാവർദ്ധനവ്, നഗരവൽക്കരണത്തിൻ്റെ  പേരിൽ മനുഷ്യൻ കാട്ടിക്കൂട്ടുന്ന പലതരം മലിനീകരണ പ്രവർത്തനങ്ങൾ എന്നിവ പ്രകൃതിയിൽ മാറ്റം വരുത്തുന്നു. വനങ്ങൾ നശിപ്പിച്ചും, വന്യ മൃഗങ്ങളെ വേട്ടയാടിയും, വയലുകൾ നികത്തിയും, കുന്നുകൾ ഇടിച്ചും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.                  ഇങ്ങനെ ഭൂമിയുടെ സന്തുലിതാവസ്ഥ താളം തെറ്റുമ്പോൾ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നു. ഇതിൽ നിന്നും മോചനം ഉണ്ടാവണമെങ്കിൽ നാം പ്രകൃതിയെ സംരക്ഷിച്ച് മതിയാകൂ. നമ്മുടെ ജീവിത കാലത്തിൽ  ഒരു മരം എങ്കിലും നാം വെച്ചു പിടിപ്പിക...

കുറിപ്പ് എഴുതുക / ഉപന്യാസം - ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ ഗുണവശങ്ങളും ദോഷവശങ്ങളും . few lines about online study good sides and bad sides in English .

ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ ഗുണവശങ്ങളും ദോഷവശങ്ങളും  അജ്ഞാനമാകുന്ന തമസിനെ അകറ്റി  ജ്ഞാനമാകുന്ന വെളിച്ചം പകരുന്നവനാണ് ഗുരു . വിദ്യാലയത്തിൽ പോയിരുന്ന നാം ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യാഭ്യാസം നേടി . എന്നാൽ ഇപ്പോൾ ലോകം ഒരു മഹാവ്യാധിയേ(കോവിഡ്) നേരിട്ടുകൊണ്ടിരിക്കുകയാണ് . ഇതുമൂലം സമൂഹത്തിലുണ്ടായ മാറ്റം വിദ്യാഭ്യാസ രീതികളേയും മാറ്റിമറിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കളിലും വിദ്യാർഥികളിലും അധ്യാപകരിലും ബോധം ഉളവാക്കാൻ അത് കാരണമായി.  ഓൺലൈൻ വിദ്യാഭ്യാസം ഇന്ന്  നവീകരണത്തിൻ്റെയും, സാങ്കേതികവിദ്യയുടെയും സഹായത്തോടുകൂടി അനുസ്യൂതം മുന്നോട്ടുപോവുകയാണ് . നിശബ്ദമായ ക്ലാസ് മുറികളും ആളൊഴിഞ്ഞ കളിക്കളങ്ങളും വിദ്യാർത്ഥികളിൽ സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്  . എന്നിരുന്നാലും ഇതിൽ നിന്നെല്ലാം ഒരു പരിധിവരെ വിദ്യാർത്ഥികളെയും അധ്യാപകരെയും തമ്മിൽ കോർത്തിണക്കാൻ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു. കുട്ടികളെ അറിവിൻറെ ലോകത്തോട് അടുപ്പിച്ച് നിർത്താൻ ഇതു നമ്മെ സഹായിച്ചു. "വിജയം ആസ്വാദ്യകരം ആകണമെങ്കിൽ പ്രയാസങ്ങൾ ആവശ്യമാണ് " എന്ന് നമ്മുടെ മുൻ പ്രസിഡൻറ് ശ്രീ എ . പി . ജെ അബ്ദുൽ...

Few lines about RabindranathTagore in Malayalam

രവീന്ദ്രനാഥ് ടാഗോർ-                  ഇന്ത്യയ്ക്ക് ആദ്യമായി   നോബൽ സമ്മാനം നേടിക്കൊടുത്ത ഇദ്ദേഹം1861- ൽ കൊൽക്കത്തയിലെ ജൊറാഷാങ്കോവിൽ ജനിച്ചു. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന'രചിച്ചത് ടാഗോറാണ്. നാടകകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഗാനരചയിതാവ് ,ചിത്രകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്.                             1910- ൽ ടാഗോർ ആരംഭിച്ച ശാന്തിനികേതൻ ലോകപ്രശസ്തമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി വാദിച്ച വ്യക്തിയാണ് ഇദ്ദേഹം. ബംഗാൾ വിഭജനത്തിനെതിരെ ഉള്ള പ്രക്ഷോഭത്തിന് ടാഗോർ നേതൃത്വം വഹിച്ചു. 1910-ൽ പ്രസിദ്ധീകൃതമായ'ഗീതാഞ്ജലി' എന്ന ബംഗാളി കാവ്യത്തിനാണ് 1913-ൽ ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. സ്വന്തം ഗാനങ്ങൾക്ക് സംഗീത രൂപം നൽകിയ അദ്ദേഹം 'രവീന്ദ്രസംഗീതം' എന്ന പേരിൽ ഇന്നറിയപ്പെടുന്ന സംഗീത ശാഖ യ്ക്ക് തുടക്കം കുറിച്ചു. ഗാന്ധിജിക്ക് 'മഹാത്മ' എന്ന ബഹുമതി ചാർത്തിക്കൊടുത്തത് ടാഗോറാണ്. 1941- ൽ അദ്ദേഹം അന്തരിച്ചു.             ...

മലയാളം- പര്യായപദങ്ങൾ

മലയാളം- പര്യായപദങ്ങൾ 1.ഉപ്പ് - സാമുദ്രം, വസിരം 2.ഉറക്കം - നിദ്ര, ശയനം 3.ഉത്തരം - പ്രതിവചനം, പ്രതിവാണി 4.ഈച്ച - ചർവ്വണ, മക്ഷിക  5.ഇല - ദലം, പത്രം 6.ഉക്തി - വചനം, വാക്ക് 7.ഉഡു - താരം, നക്ഷത്രം 8.ഇന്ദ്രൻ - ജിഷ്ണു, ദേവേന്ദ്രൻ 9.ഉത്തമം - പ്രമുഖം, മുഖ്യം 10.ഇരുട്ട് - തിമിരം, അന്ധകാരം 11.ഇഷ്ടം - അഭിഷ്ടം, ഹൃദ്യം 12.ഉച്ചം - തുംഗം, ഉന്നതം 13.ഉദരം - കുക്ഷി , വയറ് 14.ഉപ്പൻ - ചകോരം, ചകോരകം 15. ഋഷി - താപസൻ , മുനി 16.ഉടജം - തപോവനം,ആശ്രമം 17.ഈറ്റില്ലം-പ്രസവാലയം,ഗർഭഗൃഹം 18.ഋഷഭം - വൃക്ഷം, കാള 19.ഏണി - അതിരോഹിണി, ഗോവണി 20.എലി - മൂഷികൻ, മൂഷകം 21.ഐരാവതം - മഹേഭo, ഐരാഹണം 22.ഐശ്വര്യം - ഭൂതി , വിഭൂതി 23.എപ്പോഴും- അനാരതം, അനവരതം ____________________________________

മലയാളം പത്രവാർത്ത തയ്യാറാക്കുക വിഷയം : വന്യമൃഗങ്ങൾ വന്ന് നാട്ടിലെ കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു എന്നതിനെ കുറിച്ച് ഒരു പത്രവാർത്ത തയ്യാറാക്കുക

                    പത്രവാർത്ത വിഷയം : വന്യമൃഗങ്ങൾ വന്ന് നാട്ടിലെ കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു . വാർത്ത: പന്നികളുടെ ശല്യം രൂക്ഷം: കർഷകർ ദുരിതത്തിൽ വയനാട്: മാനന്തവാടി പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷം.പന്നിക്കൂട്ടങ്ങൾ വിള നശിപ്പിക്കാൻ തുടങ്ങിയതോടെ കൃഷി തുടരാനാവാതെ കർഷകർ ദുരിതത്തിൽ. മുത്തേടത്ത് കെ. ആർ.രമേശൻ, ഗോപാലൻ എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിക്കപ്പെട്ടത്.കാട്ടുപന്നികൾ,ആന പോലുള്ള വന്യജീവികളുടെ ആക്രമണത്തിൽ നിന്നും വിളകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ  സ്വീകരിക്കണമെന്ന് കർഷകർ അധികൃതരോട് ആവശ്യപ്പെട്ടു.          &&&&& നന്ദി &&&&&

ഉപന്യാസം വിഷയം : 'വായന - മാറുന്ന പ്രവണതകൾ'

                    ഉപന്യാസം  വിഷയം : വായന - മാറുന്ന പ്രവണതകൾ  ഭക്ഷണം നമ്മുടെ ശരീരത്തെ പോഷിപ്പിക്കുന്നതുപോലെ വായന നമ്മുടെ മനസ്സിനെ പോഷിപ്പിക്കുന്നു.പുതിയ അറിവുകൾ നേടാൻ വായന നമ്മെ സഹായിക്കുന്നു.പുസ്തകങ്ങൾക്കായി ലൈബ്രറികളെ ആശ്രയിച്ചിരുന്ന രീതിക്ക് ഇന്ന് മാറ്റം വന്നിരിക്കുന്നു. ഇ- ലൈബ്രറികളിലൂടെ ഏതു കാലഘട്ടത്തിലെ ഏതു പുസ്തകവും എത്ര സമയമെടുത്തും നമുക്കിന്ന് വായിക്കാം.നല്ല പുസ്തകങ്ങൾ തെരെഞ്ഞെടുത്ത് വായിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.ഇന്നത്തെ  തലമുറയുടെ വായനയിലെ താല്പര്യമില്ലായ്മ മലയാളത്തെ തന്നെ പുറകോട്ടു കൊണ്ടു പോകുന്നു.അതിനാൽ വായിച്ചു തന്നെ വളരണം .മൊബൈലും കമ്പ്യൂട്ടറും ഉപയോഗിക്കേണ്ട രീതിയിൽ പ്രയോജനപ്പെടുത്തണം. വായിക്കു വായിച്ചു  വളരൂ.        ******* നന്ദി******      

മലയാളം ഉപന്യാസം വിഷയം: കാർഷികരംഗം ഇന്ന് നേരിടുന്ന വെല്ലുവിളികൾ

                      ഉപന്യാസം വിഷയം -കാർഷികരംഗം ഇന്ന് നേരിടുന്ന വെല്ലുവിളികൾ  മനുഷ്യൻെറ ജീവന്റെ അടിസ്ഥാനഘടകമാണ് ആഹാരം.ഇത് വിളയിക്കാൻ കർഷകർ ഉണ്ടാകണം.ആഹാരമില്ലാതെ  സമ്പത്തും ഐശ്വര്യവും  നേടാൻ സാധിക്കുകയില്ല. കർഷകന് ലാഭേച്ഛ മാത്രം  മുന്നിൽ കണ്ടു കൃഷിചെയ്യാൻ സാധിക്കുകയില്ല.  ലാഭത്തിൽ  മാത്രം ശ്രദ്ധ വായിക്കുമ്പോഴാണ് എൻഡോസൾഫാനും മറ്റും ഭീഷണിയാകുന്നത്. കർഷകൻ  രാജ്യത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യക്ഷേമങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. നാമെല്ലാം കാർഷിക സംസ്കൃതിയുടെ  പിന്മുറക്കാരാണ്.എന്നാൽ എവിടെനിന്നോ പുതിയൊരു സംസ്കാരവും ജീവിതരീതിയും കൈവശപ്പെടുത്തിയ നമ്മൾ കൃഷിയെ മറന്ന് ഉപഭോഗ സംസ്കാരത്തിന്റെയും പല രോഗങ്ങളുടെയും അടിമകളായി മാറി.കൃഷിയും അതുമായി ബന്ധപ്പെട്ട ജീവിതക്രമവും  നമുക്കു നഷ്ടമായി എന്നു തന്നെ പറയാം.              🌺🦋 നന്ദി  🌺🦋  

വിപരീതപദം

1.വിരുദ്ധം x അവിരുദ്ധം 2.രക്ഷ xശിക്ഷ 3.ലഘുxഗുരു 4.ശീതം xഉഷ്ണo 5. ശ്രീ x അശ്രീ  6.  സത്കീർത്തി x ദുഷ്കീർത്തി 7. വാച്യം x വ്യംഗ്യം 8. ലൗകികം x അലൗകികം  9. ലഭ്യം x അലഭ്യം 10. അടിമ x ഉടമ 11. അബദ്ധം x സുബദ്ധം 12 . അന്തം x  അ നന്ദം 13. അപരാധി x നിരപരാധി 14 . അനുഗ്രഹം x നിഗ്രഹം 15. അഘം x അനഘം  16 . അനുകൂലം x പ്രതികൂലം 1 7 . അസ്വസ്ഥം x സ്വസ്ഥം  18. അനാഥ x സനാഥ 19 . അസാധു x സാധു 20 . അർഹൻ x  അനർഹൻ

മലയാളം പര്യായപദം .

പരിയായപദങ്ങൾ 1. അകം - ഉള്ള് , ഉൾഭാഗം 2. അംഗന - നാരി , വനിത , മഹിള 3. അടി - പ്രഹരം , ആഹതി  4. അക്ഷരം - വർണ്ണം , ലിപി 5. അംങ്കം - അടയാളം , ചിഹ്നം 6. അങ്കണം - മുറ്റം , ചത്വരം  7. അധമൻ - നികൃഷ്ടൻ , പാപൻ 8 .  അമ്പ് - അസ്ത്രം , ശരം ,        ബാണം   9. അമ്മ - ജനനി , മാതാവ് , തായ , ജനയിത്രി 10. അരയന്നം - ഹംസം , അന്നം  11. ആരാമം - പൂന്തോട്ടം    ഉദ്യാനം             12. ആയുധം - ശസ്ത്രം ,                   പ്രഹരണം  13. ആഭരണം - അലങ്കാരം , ഭൂഷണം  14. ആണ്ട് - കൊല്ലം , വർഷം  15. ആമ്പൽ - കുമുദം , കൈരവം  , കുവലയം 16. അനുജൻ - കനിഷ്ഠൻ , അവരജൻ  17. അഘം  - പാപം , പങ്കം  18. അമൃതം - പീയൂഷം , സുധ 19. അശ്രു - കണ്ണീർ , ബാഷ്പം  20 . അളി -  ഭ്രമരം , മധുപം , വണ്ട് 21. അക്ഷി - നയനം , നേത്രം , കണ്ണ് 22. അചലം -പർവ്വതം , ഗിരി 23 . അധിപൻ - നായകൻ , നേതാവ്   24. അന്തകൻ -കാലൻ , യമൻ  25. അനിലൻ - കാറ്റ് , മാരുതൻ , മരുത്ത്  , വായു...

കുറിപ്പെഴുതുക (ആശയ വിപുലനം ) - മിന്നുന്നതെല്ലാം പൊന്നല്ല

                      കുറിപ്പെഴുതുക    🎆 മിന്നുന്നതെല്ലാം പൊന്നല്ല 🎆                തിളങ്ങുന്നതെല്ലാം സ്വർണ്ണമല്ല . കുപ്പിച്ചില്ലും തിളങ്ങും . ആതിളക്കം  കണ്ട്  എടുക്കാൻ നോക്കിയാൽ കൈ മുറിയും . അതായത് പുറം മോടിയിൽ ആകൃഷ്ടരായി അതിനോട് അടുക്കാൻ ശ്രമിച്ചാൽ അപകടം ഉണ്ടാകും എന്നു സാരം .                             'ആളടുത്തറിയണം,പൊന്നുരച്ചുനോക്കണം ' എന്നീ ചൊല്ലുകൾ ഈ വാക്യത്തെ സൂചിപ്പിക്കുന്നു.ബാഹ്യസൗന്ദര്യം നോക്കാതെ എപ്പോഴും വീണ്ടുവിചാരത്തോടെ മാത്രം പ്രവർത്തിക്കുക.                                                                                         🙏  നന്ദി🙏