Posts

Showing posts from December, 2021

few lines about flood and climate change in Malayalam (പ്രളയവും കാലാവസ്ഥ വ്യതിയാനവും)

വിഷയം : പ്രളയവും കാലാവസ്ഥ വ്യതിയാനവും      മനോഹരമായ ഭൂപ്രകൃതിയും നല്ല കാലാവസ്ഥയുമായിരുന്നു കേരളത്തെ ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കുറച്ചുവർഷങ്ങളായി മഴയൊന്ന് ശക്തി പ്രാപിച്ചാൽ വീട്ടുമുറ്റത്ത് വെള്ളമുയർന്നാൽ കേരളീയരുടെ നെഞ്ചിടിപ്പും ഉയരും.              കാലംതെറ്റി പെയ്യുന്ന മഴ, പ്രളയം, കടുത്തചൂട്, ആഗോളതാപനം എന്നിവയാണ് കാലാവസ്ഥ മാറിമറിയാൻ കാരണം. കേരളത്തിൽ അനുഭവപ്പെടുന്ന താപനിലയിൽ സമീപ വർഷങ്ങളായി ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആഗോളതാപനം എന്നു പറഞ്ഞുകൊണ്ട് നമുക്കീ കാലാവസ്ഥ വ്യതിയാനത്തെ തള്ളിക്കളയാനാവില്ല.                           ഭൂപ്രകൃതിയിൽ മനുഷ്യൻറെ അതിരുകടന്ന കൈകടത്തലുകൾ മൂലം ഉണ്ടായ മാറ്റങ്ങളാണിവ. കാടുകളും ,മരങ്ങളും, കൃഷിയിടങ്ങളും നശിപ്പിച്ചുകൊണ്ട് നടന്നുവരുന്ന അമിതമായ കെട്ടിട നിർമാണവും ,മനുഷ്യൻറെ ഉപഭോഗസംസ്കാരവും ഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നതിനും അന്തരീക്ഷത്തിൻ്റെ താപനില കൂടുന്നതിനും ഇടയാക്കി.           ...