ഉപന്യാസം മാറുന്ന ലോകവും സാങ്കേതികവിദ്യയും.
പ്രസംഗം അഥവാ ഉപന്യാസം മാറുന്ന ലോകവും സാങ്കേതികവിദ്യയും. സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് സാങ്കേതികവിദ്യയെ വൻതോതിൽ ഉപയോഗപ്പെടുത്താൻ ആധുനിക മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനു വേണ്ടിയാണ് മനുഷ്യൻ സാങ്കേതികവിദ്യ എന്ന മാർഗത്തിലേക്ക് കടന്നത്. സാങ്കേതികവിദ്യയുടെ വരവോടുകൂടി ഗ്രാമങ്ങളും,നഗരങ്ങളും , വ്യവസായങ്ങളും വൻതോതിൽ ഉള്ള നേട്ടങ്ങൾ കൊയ്തു തുടങ്ങി. സാങ്കേതികവിദ്യ എന്നത് മനുഷ്യൻറെ മാറുന്ന കാലഘട്ടത്തിനനുസരിച്ച് വളർന്നു വന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇന്ന് മനുഷ്യന് സാങ്കേതികവിദ്യയില്ലാതെ ജീവിക്കാൻ ആവില്ല എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയോടുകൂടി പുതിയ തരത്തിലുള്ള പലതരം കണ്ടുപിടുത്തങ്ങൾ മനുഷ്യരാശിയിൽ ഉണ്ടായി. വ്യവസായിക രംഗങ്ങളിൽ വളരെയധികം യന്ത്രങ്ങൾ രൂപപ്പെട്ടു. അതോടൊപ്പം കമ്പ്യൂട്ടറുകളുടെ ഉപയോഗം, വൻതോതിൽ ഇൻറർനെറ്റ് ഉപയോഗവും വർധിച്ചു വന്നു ഇവയെല്ലാം മനുഷ്യരുടെ ഉന്നമനത്തിന് ഇടയാക്കി തീർത്ത...