ഉപന്യാസം , വിഷയം - പ്രകൃതി ചൂഷണം
ഉപന്യാസം വിഷയം:- പ്രകൃതി ചൂഷണം നമുക്ക് കിട്ടിയ വരദാനമാണ് പ്രകൃതി.പ്രകൃതി നമ്മുടെ അമ്മയാണ്.സകല ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ നിലകൊള്ളുന്നത് പ്രകൃതിയെ ആശ്രയിച്ചാണ്.പ്രകൃതിയാണ് നമ്മുടെ ജീവൻറെ ഉറവിടം. പക്ഷേ നാം പലവിധത്തിലും പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.അത് ജീവജാലങ്ങളുടെ മാത്രമല്ല മനുഷ്യൻറെ തന്നെ നിലനിൽപ്പിനെ ഇല്ലാതാക്കുന്നു. ജീവൻറെ നിലനിൽപ്പിനാവശ്യമായ ജീവവായു മലിനമായി കൊണ്ടിരിക്കുകയാണ്.മനുഷ്യൻറെ അമിതമായ ഉപഭോഗ സംസ്കാരമാണ് ഇതിന് കാരണം.വാഹനങ്ങൾ, , വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഉണ്ടാകുന്ന , വാതകങ്ങളും, മാലിനJങ്ങളും ശുദ്ധവായുവിനെ മലിനപ്പെടുത്തുന്നു. ജീവനെ നിലനിർത്താൻ വായുപോലെതന്നെ മറ്റൊരു അവശ്യഘടകമാണ് ജലം അഥവാ വെള്ളം.മനുഷ്യൻ അറിഞ്ഞും അറിയാതെയും ചെയ്യുന്ന പ്രവൃത്തികൾ നിമിത്തം ജലം മലിനമാകുന്നു.ഫാക്ടറികളിൽ നിന്നും ഉള്ള മാലിന്യം , വീടുകളിൽ നിന്നും മറ്റുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയെല്ലാം ജലസ്രോതസ്സുകളിൽ എത്തുന്നത് കാരണം അവ ജലത്തിൻറെ ശുദ്ധത ഇല്ലാതാക്കുകയും ജലജീവികൾക്ക് വംശനാശ ഭീഷണിക്ക് ഇടയ...