ഉപന്യാസം , വിഷയം - പ്രകൃതി ചൂഷണം

                     ഉപന്യാസം
വിഷയം:- പ്രകൃതി ചൂഷണം

നമുക്ക് കിട്ടിയ വരദാനമാണ് പ്രകൃതി.പ്രകൃതി നമ്മുടെ അമ്മയാണ്.സകല ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ നിലകൊള്ളുന്നത് പ്രകൃതിയെ ആശ്രയിച്ചാണ്.പ്രകൃതിയാണ് നമ്മുടെ ജീവൻറെ ഉറവിടം.

പക്ഷേ നാം പലവിധത്തിലും പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.അത് ജീവജാലങ്ങളുടെ മാത്രമല്ല മനുഷ്യൻറെ തന്നെ നിലനിൽപ്പിനെ ഇല്ലാതാക്കുന്നു.

ജീവൻറെ നിലനിൽപ്പിനാവശ്യമായ ജീവവായു മലിനമായി കൊണ്ടിരിക്കുകയാണ്.മനുഷ്യൻറെ അമിതമായ ഉപഭോഗ സംസ്കാരമാണ് ഇതിന് കാരണം.വാഹനങ്ങൾ, , വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഉണ്ടാകുന്ന , വാതകങ്ങളും,
 മാലിനJങ്ങളും ശുദ്ധവായുവിനെ മലിനപ്പെടുത്തുന്നു.

ജീവനെ നിലനിർത്താൻ വായുപോലെതന്നെ മറ്റൊരു അവശ്യഘടകമാണ് ജലം അഥവാ വെള്ളം.മനുഷ്യൻ അറിഞ്ഞും അറിയാതെയും ചെയ്യുന്ന പ്രവൃത്തികൾ നിമിത്തം ജലം മലിനമാകുന്നു.ഫാക്ടറികളിൽ നിന്നും ഉള്ള മാലിന്യം ,  വീടുകളിൽ നിന്നും മറ്റുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയെല്ലാം ജലസ്രോതസ്സുകളിൽ എത്തുന്നത് കാരണം അവ ജലത്തിൻറെ ശുദ്ധത ഇല്ലാതാക്കുകയും ജലജീവികൾക്ക് വംശനാശ ഭീഷണിക്ക് ഇടയാക്കുകയും ചെയ്യുന്നു.

നമ്മുടെ ആരോഗ്യം പ്രകൃതി നൽകുന്ന ആഹാരസാധനങ്ങൾ നിന്നും നമുക്ക് ലഭിക്കുന്നതാണ്. എന്നാൽ കൃഷിസ്ഥലങ്ങൾ നശിപ്പിച്ചും കീടനാശിനികൾ അമിതമായി ഉപയോഗിച്ചും കെട്ടിടങ്ങൾ നിർമ്മിച്ചും നമ്മുടെ ശുദ്ധമായ മണ്ണിനെ മലിനപ്പെടുത്തി അതിൻറെ ഫലപുഷ്ടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

നഗരവൽക്കരണത്തിന്റെ പേരിൽ വനങ്ങൾ വെട്ടി നശിപ്പിച്ചും , അമൂല്യമായ സസ്യ , ഔഷധ സമ്പത്തുക്കൾ ഇല്ലാതാക്കിയും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.കെട്ടിട നിർമ്മാണത്തിനായി നാം വനം നശിപ്പിച്ചും , പാറകൾ പൊട്ടിച്ചും , കുഴികൾ നികത്തിയും , മലയിടിച്ചും പ്രകൃതിയെ ചൂഷണം ചെയ്യുന്നു.

ബോംബുകളുടെയും അണുശക്തി വസ്തുക്കളുടെയും പ്രയോഗം മനുഷ്യൻ നടത്തുന്ന മറ്റൊരു പ്രധാനപ്പെട്ട പ്രകൃതി ചൂഷണം ആണ് , ഇവ മനുഷ്യരാശിയെ തന്നെയും ഇല്ലാതാക്കും.

പ്രകൃതിയെ ഇത്തരത്തിൽ ചൂഷണം ചെയ്യുകയാണെങ്കിൽ വൈകാതെ തന്നെ അത്  നമ്മെ സർവ്വനാശത്തിലേക്ക് നയിക്കും . ആയതിനാൽ നമ്മുടെ നിലനിൽപ്പിന് പ്രകൃതി ഉണ്ടായേ തീരൂ  എന്ന തിരിച്ചറിവ്  മനുഷ്യന് ഉണ്ടാകണം . ഒരു മരം എങ്കിലും വച്ചുപിടിപ്പിച്ചുകൊണ്ട് പുതുതലമുറ പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം.