ഉപന്യാസം വിഷയം : ശാസ്ത്ര പുരോഗതിയും മനുഷ്യനും ....... മലയാളം ഉപന്യാസം.
ഉപന്യാസം :ശാസ്ത്ര പുരോഗതിയും മനുഷ്യനും ഇന്ന് നമ്മുടെ ചുറ്റും കാണുന്നതെല്ലാം ശാസ്ത്രത്തിന്റെ നേട്ടങ്ങളാണ്. പ്രകൃതി ഒരു വരമാണ് .ഈ കാണുന്നതെല്ലാം പ്രകൃതിയിൽ നിന്നുമാണ് മനുഷ്യൻ നേടിയെടുത്തത്. പ്രകൃതിയിൽ നിന്നും മനുഷ്യർ വികസിപ്പിച്ചെടുത്തതും, കണ്ടുപിടിച്ചതും ആയ വസ്തുക്കളും ആഹാരസാധനങ്ങളും അതുകൊണ്ടുള്ള ഫലങ്ങളും, ആവിഷ്കരണങ്ങൾക്കും ഒക്കെ തന്നെ മനുഷ്യരെ സഹായിച്ചത് ശാസ്ത്രത്തിൻറെ വളർച്ചയാണ്. മനുഷ്യൻ ഭൂമി കയ്യടക്കാൻ തുടങ്ങിയ കാലം മുതൽക്കേ തനിക്ക് കാണുന്നതിൽ നിന്നെല്ലാം എന്ത് സൃഷ്ടിക്കാൻ ആകുമെന്ന ചോദ്യം ഉടലെടുത്തു. ദൈവത്തിൻറെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ബുദ്ധിയുള്ളവരാണ് മനുഷ്യർ .ഇക്കാലമത്രയും നാം കണ്ടു വരുന്നതും ഇതുതന്നെയാണ്. മനുഷ്യൻറെ ബുദ്ധിപരമായ കണ്ടുപിടുത്തങ്ങളും നേട്ടങ്ങളും, പണ്ട് കാട്ടിൽ ജീവിച്ചിരുന്ന ഒന്നിനെക്കുറിച്ചും അധികം ജ്ഞാനം ഇല്ലാത്ത ഒരു കൂട്ടം ആളുകളിൽ നിന്നും എല്ലാം അറിയുന്ന അല്ലെങ്കിൽ എല്ലാം അറിയാൻ സാധിക്കുന്ന ഒരു കൂട്ടം ആളുകളാക്കി മാറ്റിയത് ശാസ്ത്രത്തിൻറെ കഴിവാണ്. ഇന്ന് നാം എന്തും ചെയ്യാൻ കഴിവുള്ള ഒരു വലിയ സമൂഹമായി മാറിയിരിക്കുന്നു. ഇന്നത്തെ നമ്മുടെ ജനതയ്ക്ക് എന...