ഉപന്യാസം വിഷയം : ശാസ്ത്ര പുരോഗതിയും മനുഷ്യനും ....... മലയാളം ഉപന്യാസം.

ഉപന്യാസം :ശാസ്ത്ര പുരോഗതിയും മനുഷ്യനും 

ഇന്ന് നമ്മുടെ ചുറ്റും കാണുന്നതെല്ലാം ശാസ്ത്രത്തിന്റെ നേട്ടങ്ങളാണ്. പ്രകൃതി ഒരു വരമാണ് .ഈ കാണുന്നതെല്ലാം പ്രകൃതിയിൽ നിന്നുമാണ് മനുഷ്യൻ നേടിയെടുത്തത്. പ്രകൃതിയിൽ നിന്നും മനുഷ്യർ വികസിപ്പിച്ചെടുത്തതും, കണ്ടുപിടിച്ചതും ആയ വസ്തുക്കളും ആഹാരസാധനങ്ങളും അതുകൊണ്ടുള്ള ഫലങ്ങളും, ആവിഷ്കരണങ്ങൾക്കും ഒക്കെ തന്നെ മനുഷ്യരെ സഹായിച്ചത് ശാസ്ത്രത്തിൻറെ വളർച്ചയാണ്. 

മനുഷ്യൻ ഭൂമി കയ്യടക്കാൻ തുടങ്ങിയ കാലം മുതൽക്കേ തനിക്ക് കാണുന്നതിൽ നിന്നെല്ലാം എന്ത് സൃഷ്ടിക്കാൻ ആകുമെന്ന ചോദ്യം ഉടലെടുത്തു.

ദൈവത്തിൻറെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ബുദ്ധിയുള്ളവരാണ് മനുഷ്യർ .ഇക്കാലമത്രയും നാം കണ്ടു വരുന്നതും ഇതുതന്നെയാണ്. മനുഷ്യൻറെ ബുദ്ധിപരമായ കണ്ടുപിടുത്തങ്ങളും നേട്ടങ്ങളും, പണ്ട് കാട്ടിൽ ജീവിച്ചിരുന്ന ഒന്നിനെക്കുറിച്ചും അധികം ജ്ഞാനം ഇല്ലാത്ത ഒരു കൂട്ടം ആളുകളിൽ നിന്നും എല്ലാം  അറിയുന്ന അല്ലെങ്കിൽ എല്ലാം അറിയാൻ സാധിക്കുന്ന ഒരു കൂട്ടം ആളുകളാക്കി മാറ്റിയത്  ശാസ്ത്രത്തിൻറെ കഴിവാണ്.

ഇന്ന് നാം എന്തും ചെയ്യാൻ കഴിവുള്ള ഒരു വലിയ സമൂഹമായി മാറിയിരിക്കുന്നു. ഇന്നത്തെ നമ്മുടെ ജനതയ്ക്ക് എന്തും  പ്രാവർത്തികമാക്കാൻ കഴിയും എന്നതാണ് നമ്മുടെ ഏറ്റവും വലിയ വിജയം .  മനുഷ്യനുണ്ടായ ശാസ്ത്രപരമായ കഴിവാണ് ഈ വിജയത്തിനു പിന്നിൽ.

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി നാം ആചരിക്കുന്നു. ശാസ്ത്രനേട്ടങ്ങൾ കൊണ്ട് അത്ഭുതകരമായ പുരോഗതി നേടുവാൻ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. കൃഷി, ബഹിരാകാശം, വാർത്താവിനിമയും, ആണവോർജ്ജം ,നിർമ്മാണ രംഗം, വിദ്യാഭ്യാസരംഗം എന്നിവയിലെല്ലാം ശാസ്ത്രത്തിൻറെ കയ്യൊപ്പ് കാണാൻ കഴിയും.

കാർഷിക യന്ത്രങ്ങളും, രാസവളങ്ങളും, അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങളും മണ്ണിൽ എത്തിച്ച് ഹരിത വിപ്ലവത്തിന് ശാസ്ത്രലോകം തുടക്കമിട്ടു. അത് ഒരു പരിധിവരെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമായി. 

കന്നുകാലി വളർത്തലിൽ രാജ്യം എമ്പാടും നേട്ടം ഉണ്ടാക്കാനും, നല്ലയിനം കന്നുകാലികളെ സൃഷ്ടിക്കാനും അത് വഴി ഗുണമേന്മയുള്ള പാൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുവാനും ധവളവിപ്ലവം എന്ന ആശയത്തിലൂടെ ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടുണ്ട്.

ആരോഗ്യ രംഗത്തും ശാസ്ത്രം മനുഷ്യന് അവിസ്മരണീയമായ നേട്ടങ്ങൾ കൈവരിച്ചു നൽകി. മനുഷ്യമരണ നിരക്ക് കുറച്ചു കൊണ്ടുവരാനായി രോഗനിർണയത്തിനും ചികിത്സയ്ക്കുമായി യന്ത്രങ്ങളും ഗുളികകളും വാക്സിനുകളും ശാസ്ത്രം വികസിപ്പിച്ചെടുത്തു.

ആണവരംഗത്തും  ശാസ്ത്ര വളർച്ച നിമിത്തം നേട്ടം കൈവരിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. യുറേനിയം ഖനനം മുതൽ ആണവ ഇന്ധന സംസ്കരണം വരെ വികസിപ്പിച്ചെടുക്കാൻ സാങ്കേതികവിദ്യമൂലം കഴിയുന്നു.

ബഹിരാകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും , ഗവേഷണത്തിനും, കണ്ടെത്തലുകൾക്കും, ശാസ്ത്രലോകം നൽകിക്കൊണ്ടിരിക്കുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്.

രാജ്യങ്ങൾ നേടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പുരോഗതി,നൂതന രീതിയിലുള്ള പഠനസംവിധാനങ്ങൾ എന്നിവയെല്ലാം വൻതോതിൽ ഉള്ള ബുദ്ധിവികാസത്തിനും മനുഷ്യരാശിയുടെ തന്നെ ഗവേഷണ പാഠവം കൂട്ടുന്നതിനും സഹായിച്ചിട്ടുണ്ട് .ഇവയെല്ലാം തന്നെ മനുഷ്യൻ നേടിയ ശാസ്ത്ര പുരോഗതിയുടെ ഭാഗമാണ്. 

ഗതാഗതരംഗത്തും, വ്യോമയാന രംഗത്തും, റെയിൽവേയിലും മറ്റും ശാസ്ത്രലോകം കൊണ്ടുവന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. പുതിയതരം യുദ്ധ ഉപകരണങ്ങൾ  വികസിപ്പിച്ചെടുക്കുന്നത് വഴി പ്രതിരോധരംഗത്തും ശാസ്ത്ര ലോകം  കൈകടത്തൽ നടത്തിയിരിക്കുന്നു. 

വിവരസാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും ടെലികമ്മ്യൂണിസ്റ്റേഷൻ രംഗത്തും എല്ലാം ശാസ്ത്രലോകം നടത്തിയ പ്രവർത്തനങ്ങൾ നിമിത്തം സൂപ്പർ കമ്പ്യൂട്ടറുകളും, ഇൻറർനെറ്റും, ടെലിഫോണും, സെൽഫോണും എല്ലാം മനുഷ്യരാശിയുടെ ജീവിതത്തിലെ സന്ധത സഹചാരികളായി മാറിക്കൊണ്ടിരിക്കുന്നു.

മനുഷ്യൻറെ ദൈനംദിന ജീവിതത്തിൽ ശാസ്ത്രം എന്ന വാക്ക് ഒഴിച്ചുകൂടാൻ ആവാത്തത് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇനിയും കൈവരിക്കാൻ ഉള്ള ശാസ്ത്രനേട്ടങ്ങളിലേക്ക് നാളെത്തെ മനുഷ്യരാശിയെ നമുക്ക് നയിക്കാം. 

നന്ദി.