ആശയവിപുലനം ( കുറിപ്പെഴുതുക ) വിഷയം :- വിദ്യാധനം സർവ്വധനാൽ പ്രധാനം
ആശയ വിപുലനം
വിഷയം :- വിദ്യാധനം സർവ്വധനാൽ പ്രധാനം (ക്ലാസ്സ് - 1,2,3,4,5) വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമാണ് ഈ വരികളിൽ വ്യക്തമാക്കുന്നത്. മറ്റേതൊരു ധനത്തേക്കാളും പ്രധാനമാണ് വിദ്യയാകുന്ന ധനം . ധനമെന്നാൽ പണമെന്നർത്ഥം. നമ്മുടെ സമ്പത്തും പണവും കള്ളന് മോഷ്ടിക്കാനാവും. എന്നാൽ വിദ്യ എന്ന ധനം ആർക്കും മോഷ്ടിക്കാനാവില്ല. വിദ്യ എന്നത് നമ്മൾ മറ്റൊരാൾക്കു നല്കും തോറും കൂടി വരുന്ന ഒന്നാണ്. എന്നാൽ ധനം നേരേ മറിച്ചും . വിദ്യാർത്ഥികളെ നല്ല വ്യക്തികളായി രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ അവൻ വിദ്യാഭ്യാസം നേടി വരികയാണ്. ആദ്യക്ഷരം പഠിപ്പിക്കുന്ന അമ്മയിൽനിന്നും അവൻ പ്രകൃതിയേയും പഠിക്കുന്നു. കുഞ്ഞിൻറെ ഓരോ മനസ്സിലാക്കലുകളും വിദ്യാഭ്യാസത്തിൻറെ ആദ്യപടിയാണ്. പിന്നീട് വിദ്യാലയത്തിലെത്തുന്ന നാം അധ്യാപകരിൽ നിന്നും വിദ്യയാകുന്ന ധനത്തിന്റെ മധുരം നുകർന്നു തുടങ്ങുന്നു. വിദ്യാഭ്യാസമെന്ന ധനം ഏതൊരു വ്യക്തിയെയും സമൂഹത്തിലും ജീവിതത്തിലും ഉന്നത വിജയങ്ങൾ നേടാൻ സഹായിക്കുന്നു. വിദ്യ ആവുന്ന ധനം കൈവശം ഉള്ളവന് ഒരിടത്തും തോൽവി സംഭവിക്കുകയില്ല. ആയതിനാൽ നാമോരോരുത്തരും വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് നമുക്ക് വിദ്യാഭ്യാസം നേടാനായി ലഭിക്കുന്ന അവസരങ്ങളെ ഇല്ലായ്മ പെടുത്താതെ നല്ല വിദ്യാഭ്യാസം നേടി ജീവിത വിജയം ഉറപ്പുവരുത്തണം. 💐💐💐💐💐💐💐💐
നന്ദി