few lines about Nature protecting in Malayalam ..പ്രകൃതി സംരക്ഷണത്തെ കുറിച്ച് ഒരു ഉപന്യാസം .
ഉപന്യാസം : വിഷയം പ്രകൃതി സംരക്ഷണം. സ്വാഭാവികമായി നിലനിൽക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികളെയാണ് പ്രകൃതി സംരക്ഷണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.പ്രകൃതി നമ്മുടെ അമ്മയാണ്. ജലവും, ജീവജാലങ്ങളും , മരങ്ങളും,പൂക്കളുമുള്ള സുന്ദരമായ പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അശ്രദ്ധമായ പ്രവർത്തികൾ, പ്രകൃതിവിഭവങ്ങളുടെ അമിത ഉപയോഗം, ജനസംഖ്യാവർദ്ധനവ്, നഗരവൽക്കരണത്തിൻ്റെ പേരിൽ മനുഷ്യൻ കാട്ടിക്കൂട്ടുന്ന പലതരം മലിനീകരണ പ്രവർത്തനങ്ങൾ എന്നിവ പ്രകൃതിയിൽ മാറ്റം വരുത്തുന്നു. വനങ്ങൾ നശിപ്പിച്ചും, വന്യ മൃഗങ്ങളെ വേട്ടയാടിയും, വയലുകൾ നികത്തിയും, കുന്നുകൾ ഇടിച്ചും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇങ്ങനെ ഭൂമിയുടെ സന്തുലിതാവസ്ഥ താളം തെറ്റുമ്പോൾ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നു. ഇതിൽ നിന്നും മോചനം ഉണ്ടാവണമെങ്കിൽ നാം പ്രകൃതിയെ സംരക്ഷിച്ച് മതിയാകൂ. നമ്മുടെ ജീവിത കാലത്തിൽ ഒരു മരം എങ്കിലും നാം വെച്ചു പിടിപ്പിക...