കുറിപ്പ് എഴുതുക / ഉപന്യാസം - ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ ഗുണവശങ്ങളും ദോഷവശങ്ങളും . few lines about online study good sides and bad sides in English .
ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ ഗുണവശങ്ങളും ദോഷവശങ്ങളും
അജ്ഞാനമാകുന്ന തമസിനെ അകറ്റി ജ്ഞാനമാകുന്ന വെളിച്ചം പകരുന്നവനാണ് ഗുരു . വിദ്യാലയത്തിൽ പോയിരുന്ന നാം ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യാഭ്യാസം നേടി . എന്നാൽ ഇപ്പോൾ ലോകം ഒരു മഹാവ്യാധിയേ(കോവിഡ്) നേരിട്ടുകൊണ്ടിരിക്കുകയാണ് .
ഇതുമൂലം സമൂഹത്തിലുണ്ടായ മാറ്റം വിദ്യാഭ്യാസ രീതികളേയും മാറ്റിമറിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കളിലും വിദ്യാർഥികളിലും അധ്യാപകരിലും ബോധം ഉളവാക്കാൻ അത് കാരണമായി. ഓൺലൈൻ വിദ്യാഭ്യാസം ഇന്ന് നവീകരണത്തിൻ്റെയും, സാങ്കേതികവിദ്യയുടെയും സഹായത്തോടുകൂടി അനുസ്യൂതം മുന്നോട്ടുപോവുകയാണ് .
നിശബ്ദമായ ക്ലാസ് മുറികളും ആളൊഴിഞ്ഞ കളിക്കളങ്ങളും വിദ്യാർത്ഥികളിൽ സൃഷ്ടിച്ച മാറ്റം വളരെ വലുതാണ് . എന്നിരുന്നാലും ഇതിൽ നിന്നെല്ലാം ഒരു പരിധിവരെ വിദ്യാർത്ഥികളെയും അധ്യാപകരെയും തമ്മിൽ കോർത്തിണക്കാൻ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു. കുട്ടികളെ അറിവിൻറെ ലോകത്തോട് അടുപ്പിച്ച് നിർത്താൻ ഇതു നമ്മെ സഹായിച്ചു. "വിജയം ആസ്വാദ്യകരം ആകണമെങ്കിൽ പ്രയാസങ്ങൾ ആവശ്യമാണ് " എന്ന് നമ്മുടെ മുൻ പ്രസിഡൻറ് ശ്രീ എ . പി . ജെ അബ്ദുൽ കലാമിൻ്റെ വാക്കുകൾ നമുക്ക് വിസ്മരിക്കാനാവില്ല.
അതായത് ഓൺലൈൻ വിദ്യാഭ്യാസത്തിനും അതിൻ്റേ- തായ പരിമിതികളും മതിൽക്കെട്ടുകളും ഉണ്ട് . കളിചിരികളും , കൂട്ടായ്മയും , സുഹൃദ് ബന്ധങ്ങളും , കൊച്ചു കൊച്ചു പിണക്കങ്ങളും ഒന്നുമില്ലാതെ വിദ്യാഭ്യാസരീതി ഇന്ന് വിരസമായി തീർന്നിരിക്കുന്നു . ഓൺലൈൻ വിദ്യാഭ്യാസത്തിനായി വരുന്ന പണച്ചെലവും , കുട്ടികളിൽ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളും ഏവരെയും ആശങ്കപ്പെടുത്തുന്നതാണ് . എന്നിരുന്നാലും സ്വാമിവിവേകാനന്ദൻ പറയുന്നതുപോലെ " ഉണരുക എഴുന്നേൽക്കുക ലക്ഷ്യപ്രാപ്തിവരെ പ്രയത്നിക്കുക " എന്ന തത്വം മനസ്സിലാക്കി നാം മുന്നോട്ട് പോകണം.
നന്ദി
🌺🌺🌺🌺🌺🌺🌺🌺🌺