Few lines about RabindranathTagore in Malayalam
രവീന്ദ്രനാഥ് ടാഗോർ-
ഇന്ത്യയ്ക്ക് ആദ്യമായി നോബൽ സമ്മാനം നേടിക്കൊടുത്ത ഇദ്ദേഹം1861- ൽ കൊൽക്കത്തയിലെ ജൊറാഷാങ്കോവിൽ ജനിച്ചു. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന'രചിച്ചത് ടാഗോറാണ്. നാടകകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഗാനരചയിതാവ് ,ചിത്രകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്.
1910- ൽ ടാഗോർ ആരംഭിച്ച ശാന്തിനികേതൻ ലോകപ്രശസ്തമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി വാദിച്ച വ്യക്തിയാണ് ഇദ്ദേഹം. ബംഗാൾ വിഭജനത്തിനെതിരെ ഉള്ള പ്രക്ഷോഭത്തിന് ടാഗോർ നേതൃത്വം വഹിച്ചു. 1910-ൽ പ്രസിദ്ധീകൃതമായ'ഗീതാഞ്ജലി' എന്ന ബംഗാളി കാവ്യത്തിനാണ് 1913-ൽ ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. സ്വന്തം ഗാനങ്ങൾക്ക് സംഗീത രൂപം നൽകിയ അദ്ദേഹം 'രവീന്ദ്രസംഗീതം' എന്ന പേരിൽ ഇന്നറിയപ്പെടുന്ന സംഗീത ശാഖ യ്ക്ക് തുടക്കം കുറിച്ചു. ഗാന്ധിജിക്ക് 'മഹാത്മ' എന്ന ബഹുമതി ചാർത്തിക്കൊടുത്തത് ടാഗോറാണ്. 1941- ൽ അദ്ദേഹം അന്തരിച്ചു.
നന്ദി