Posts

few lines about Nature protecting in Malayalam ..പ്രകൃതി സംരക്ഷണത്തെ കുറിച്ച് ഒരു ഉപന്യാസം .

ഉപന്യാസം : വിഷയം പ്രകൃതി സംരക്ഷണം. സ്വാഭാവികമായി നിലനിൽക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികളെയാണ് പ്രകൃതി സംരക്ഷണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.പ്രകൃതി  നമ്മുടെ അമ്മയാണ്. ജലവും,   ജീവജാലങ്ങളും , മരങ്ങളും,പൂക്കളുമുള്ള സുന്ദരമായ പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.                       ജനങ്ങളുടെ അശ്രദ്ധമായ പ്രവർത്തികൾ, പ്രകൃതിവിഭവങ്ങളുടെ അമിത ഉപയോഗം, ജനസംഖ്യാവർദ്ധനവ്, നഗരവൽക്കരണത്തിൻ്റെ  പേരിൽ മനുഷ്യൻ കാട്ടിക്കൂട്ടുന്ന പലതരം മലിനീകരണ പ്രവർത്തനങ്ങൾ എന്നിവ പ്രകൃതിയിൽ മാറ്റം വരുത്തുന്നു. വനങ്ങൾ നശിപ്പിച്ചും, വന്യ മൃഗങ്ങളെ വേട്ടയാടിയും, വയലുകൾ നികത്തിയും, കുന്നുകൾ ഇടിച്ചും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.                  ഇങ്ങനെ ഭൂമിയുടെ സന്തുലിതാവസ്ഥ താളം തെറ്റുമ്പോൾ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നു. ഇതിൽ നിന്നും മോചനം ഉണ്ടാവണമെങ്കിൽ നാം പ്രകൃതിയെ സംരക്ഷിച്ച് മതിയാകൂ. നമ്മുടെ ജീവിത കാലത്തിൽ  ഒരു മരം എങ്കിലും നാം വെച്ചു പിടിപ്പിക...

കുറിപ്പ് എഴുതുക / ഉപന്യാസം - ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ ഗുണവശങ്ങളും ദോഷവശങ്ങളും . few lines about online study good sides and bad sides in English .

ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ ഗുണവശങ്ങളും ദോഷവശങ്ങളും  അജ്ഞാനമാകുന്ന തമസിനെ അകറ്റി  ജ്ഞാനമാകുന്ന വെളിച്ചം പകരുന്നവനാണ് ഗുരു . വിദ്യാലയത്തിൽ പോയിരുന്ന നാം ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യാഭ്യാസം നേടി . എന്നാൽ ഇപ്പോൾ ലോകം ഒരു മഹാവ്യാധിയേ(കോവിഡ്) നേരിട്ടുകൊണ്ടിരിക്കുകയാണ് . ഇതുമൂലം സമൂഹത്തിലുണ്ടായ മാറ്റം വിദ്യാഭ്യാസ രീതികളേയും മാറ്റിമറിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കളിലും വിദ്യാർഥികളിലും അധ്യാപകരിലും ബോധം ഉളവാക്കാൻ അത് കാരണമായി.  ഓൺലൈൻ വിദ്യാഭ്യാസം ഇന്ന്  നവീകരണത്തിൻ്റെയും, സാങ്കേതികവിദ്യയുടെയും സഹായത്തോടുകൂടി അനുസ്യൂതം മുന്നോട്ടുപോവുകയാണ് . നിശബ്ദമായ ക്ലാസ് മുറികളും ആളൊഴിഞ്ഞ കളിക്കളങ്ങളും വിദ്യാർത്ഥികളിൽ സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്  . എന്നിരുന്നാലും ഇതിൽ നിന്നെല്ലാം ഒരു പരിധിവരെ വിദ്യാർത്ഥികളെയും അധ്യാപകരെയും തമ്മിൽ കോർത്തിണക്കാൻ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു. കുട്ടികളെ അറിവിൻറെ ലോകത്തോട് അടുപ്പിച്ച് നിർത്താൻ ഇതു നമ്മെ സഹായിച്ചു. "വിജയം ആസ്വാദ്യകരം ആകണമെങ്കിൽ പ്രയാസങ്ങൾ ആവശ്യമാണ് " എന്ന് നമ്മുടെ മുൻ പ്രസിഡൻറ് ശ്രീ എ . പി . ജെ അബ്ദുൽ...

Few lines about RabindranathTagore in Malayalam

രവീന്ദ്രനാഥ് ടാഗോർ-                  ഇന്ത്യയ്ക്ക് ആദ്യമായി   നോബൽ സമ്മാനം നേടിക്കൊടുത്ത ഇദ്ദേഹം1861- ൽ കൊൽക്കത്തയിലെ ജൊറാഷാങ്കോവിൽ ജനിച്ചു. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന'രചിച്ചത് ടാഗോറാണ്. നാടകകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഗാനരചയിതാവ് ,ചിത്രകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്.                             1910- ൽ ടാഗോർ ആരംഭിച്ച ശാന്തിനികേതൻ ലോകപ്രശസ്തമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി വാദിച്ച വ്യക്തിയാണ് ഇദ്ദേഹം. ബംഗാൾ വിഭജനത്തിനെതിരെ ഉള്ള പ്രക്ഷോഭത്തിന് ടാഗോർ നേതൃത്വം വഹിച്ചു. 1910-ൽ പ്രസിദ്ധീകൃതമായ'ഗീതാഞ്ജലി' എന്ന ബംഗാളി കാവ്യത്തിനാണ് 1913-ൽ ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. സ്വന്തം ഗാനങ്ങൾക്ക് സംഗീത രൂപം നൽകിയ അദ്ദേഹം 'രവീന്ദ്രസംഗീതം' എന്ന പേരിൽ ഇന്നറിയപ്പെടുന്ന സംഗീത ശാഖ യ്ക്ക് തുടക്കം കുറിച്ചു. ഗാന്ധിജിക്ക് 'മഹാത്മ' എന്ന ബഹുമതി ചാർത്തിക്കൊടുത്തത് ടാഗോറാണ്. 1941- ൽ അദ്ദേഹം അന്തരിച്ചു.             ...