മലയാളം ഉപന്യാസം വിഷയം: കാർഷികരംഗം ഇന്ന് നേരിടുന്ന വെല്ലുവിളികൾ
ഉപന്യാസം
വിഷയം -കാർഷികരംഗം ഇന്ന് നേരിടുന്ന വെല്ലുവിളികൾ
മനുഷ്യൻെറ ജീവന്റെ അടിസ്ഥാനഘടകമാണ് ആഹാരം.ഇത് വിളയിക്കാൻ കർഷകർ ഉണ്ടാകണം.ആഹാരമില്ലാതെ സമ്പത്തും ഐശ്വര്യവും നേടാൻ സാധിക്കുകയില്ല.
കർഷകന് ലാഭേച്ഛ മാത്രം മുന്നിൽ കണ്ടു കൃഷിചെയ്യാൻ സാധിക്കുകയില്ല. ലാഭത്തിൽ മാത്രം ശ്രദ്ധ വായിക്കുമ്പോഴാണ് എൻഡോസൾഫാനും മറ്റും ഭീഷണിയാകുന്നത്. കർഷകൻ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യക്ഷേമങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്.
നാമെല്ലാം കാർഷിക സംസ്കൃതിയുടെ പിന്മുറക്കാരാണ്.എന്നാൽ എവിടെനിന്നോ പുതിയൊരു സംസ്കാരവും ജീവിതരീതിയും കൈവശപ്പെടുത്തിയ നമ്മൾ കൃഷിയെ മറന്ന് ഉപഭോഗ സംസ്കാരത്തിന്റെയും പല രോഗങ്ങളുടെയും അടിമകളായി മാറി.കൃഷിയും അതുമായി ബന്ധപ്പെട്ട ജീവിതക്രമവും നമുക്കു നഷ്ടമായി എന്നു തന്നെ പറയാം.
🌺🦋 നന്ദി 🌺🦋