Few lines about Mother Teresa in Malayalam .
മദർ തെരേസ 🌺
1. 'അഗതികളുടെ അമ്മ' എന്നറിയപ്പെടുന്ന മദർതെരേസ അൽബേനിയയിലാണ് ജനിച്ചത്.
2.യഥാർത്ഥനാമം ആഗ്നസ് എന്നായിരുന്നു. ആഗ്നസ് എന്നതിൻെറ അർത്ഥം പൂമൊട്ട് എന്നാണ്.
3.ലോകപ്രശസ്ത ജീവകാരുണ്യ പ്രവർത്തകയായിരുന്നുമദർ .
4.പാവങ്ങളെ സഹായിക്കാൻ കൽക്കത്തയിൽ സ്ഥിരതാമസമാക്കി ഇന്ത്യൻ പൗരത്വം സ്വീകരിച്ച വ്യക്തി.
5." നൂറ് ആളെ ഊട്ടാൻ ആവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക" എന്ന് മദർ ജനങ്ങളോട് പറഞ്ഞു.
6. തെരുവിലെ പാവപ്പെട്ട കുഞ്ഞുങ്ങളെ സാക്ഷരരും സ്വാശ്രയരും ആക്കി തീർക്കാൻ മദർതെരേസ യത്നിച്ചു.
7. അതിൻ്റെ ഭാഗമായി 1948- ൽ കൊൽക്കത്തയിൽ പ്രഥമ ചേരി സ്കൂൾ സ്ഥാപിച്ചു മദർ.
8. അശരണരെ സഹായിക്കുന്നതിനായി മിഷനറീസ് ഓഫ് ചാരിറ്റി, നിർമ്മല ഹൃദയം, നിർമല ശിശുഭവൻ, കുഷ്ഠരോഗ ക്ലിനിക്കുകൾ, പ്രേം നിവാസ് തുടങ്ങിയ ധാരാളം സ്ഥാപനങ്ങൾ അമ്മ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങുകയുണ്ടായി.
9. മദറിന്റെ നിസ്വാർത്ഥ പ്രവർത്തനത്തിന് 1979- ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. കൂടാതെ പത്മഭൂഷൺ, പത്മശ്രീ, ഭാരതരത്നം തുടങ്ങിയ ധാരാളം അവാർഡുകളും മദറിനെ തേടിയെത്തി.
10."നമുക്കെല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല പക്ഷേ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ കഴിയും" എന്ന് മദർ ഓർമിപ്പിച്ചു കൊണ്ടിരുന്നു.
11. അഗതികളുടേയും, അശരണരുടെയും കണ്ണുനീർ തുടച്ച ആ കാരുണ്യത്തിൻ്റെ മാലാഖ 1997-ൽ അന്തരിച്ചു.
🌺 നന്ദി