Few lines about My District . Alappuzha . എൻ്റെ നാട്- ആലപ്പുഴ
എന്റെ നാട് -ആലപ്പുഴ
ദൈവത്തിൻെറ സ്വന്തം നാടായ കേരളത്തിലെ ഒരു കൊച്ചു തീരദേശ ജില്ലയാണ് എൻ്റെ നാടായ ആലപ്പുഴ . 'കിഴക്കിൻ്റെ വെനീസ് ' എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്. 1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. രാജാ കേശവദാസാണ് ആലപ്പുഴയുടെ ശില്പി. കേരളത്തിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകന്ദ്രമാണ് ആലപ്പുഴ. പച്ചപ്പട്ടണിഞ്ഞ വയലുകളും, കണ്ണിനു കുളിർമയേകുന്ന കായൽ ഭംഗിയും, വെള്ളിക്കൊലുസിട്ട കടലും ആലപ്പുഴയുടെ പ്രകൃതിഭംഗി വളിച്ചറിയിക്കുന്നതാണ്. കയർ വ്യവസായത്തിന് പേരുകേട്ട ഇടമാണിത്. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയും കേരളത്തിലെ ജില്ലകളിൽ വനമില്ലാത്ത ഏക ജില്ലയും ആലപ്പുഴയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയാണ് ആലപ്പുഴ. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ,പുന്നപ്ര-വയലാർ ,അർത്തുങ്കൽ പള്ളി, കരുമാടിക്കുട്ടൻ എന്നിങ്ങനെ പലതരം കാഴ്ചകളുടെയും ചരിത്രപരമായ പഠനത്തിൻ്റെയും കേന്ദ്രം കൂടിയാണിത്. ആലപ്പുഴക്കാരുടെ ദേശീയോത്സവമായ വള്ളംകളി ലോകപ്രശസ്തമാണ്. ഞാനെൻ്റെ നാടിനെ സ്നേഹിക്കുകയും നാടിന്റെ പെരുമയിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
നന്ദി