Few lines about use of Mobile ( good sides and bad sides ) മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഗുണവശങ്ങളും ദോഷവശങ്ങളും

മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ ഗുണവശങ്ങളും ദോഷവശങ്ങളും 

മനുഷ്യൻെറ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് മൊബൈൽ ഫോണുകൾ. അവ എവിടെ വേണമെങ്കിലും കൊണ്ടുപോകുവാനും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാനും സാധിക്കുന്നവയാണ്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അതിൻ്റെ സേവനം നമുക്ക് ലഭ്യമാണ്.
                     മൊബൈൽ ഫോണുകൾ നമുക്ക് ചെയ്തു തരുന്ന സേവനങ്ങൾ അനവധിയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഏതൊരു വ്യക്തിയെയും കുറഞ്ഞ ചെലവിൽ മൊബൈൽ ശൃംഖല വഴി നമുക്ക് ബന്ധപ്പെടാൻ സാധിക്കും. ഇതിന് കാലമോ സമയമോ ദൂരമോ ഒന്നും പ്രശ്നമല്ല. ആശയവിനിമയം പോലെതന്നെ നിമിഷങ്ങൾക്കുള്ളിൽ സന്ദേശം അയക്കുന്നതിനും മൊബൈൽ ഫോണകൾ വഴി സാധിക്കുന്നു. അപകടത്തിൽപ്പെടുന്ന ആളുകളെ എളുപ്പത്തിൽ തിരിച്ചറിയാനും, സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിലും അവ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. എല്ലാവർക്കും പ്രായഭേദമെന്യേ മൊബൈൽഫോൺ ഉപയോഗിക്കാവുന്നതാണ്. എല്ലാ മൊബൈൽ ഫോണുകളിലും തീയതി, സമയം, കാൽക്കുലേറ്റർ,അലാ- റം ക്ലോക്ക്, കലണ്ടർ തുടങ്ങിയവ ലഭ്യമാണ്.
         ഇന്ന് ശാസ്ത്രസാങ്കേതിക മേഖലയിലും ,വിവര സാങ്കേതിക വിദ്യയിലും, വിദ്യാഭ്യാസരംഗത്തും എല്ലാം മൊബൈൽ ഫോണുകൾ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസ രീതി മഹാമാരിയുടെ വരവോടെ ഒരു തൊണ്ണൂറു ശതമാനത്തോളം മൊബൈൽ ഫോണുകളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.
                എന്നാൽ       അശ്രദ്ധയോടെയുള്ള മൊബൈൽ ഫോണുകളുടെ ഉപയോഗം മൂലം ധാരാളം അപകടങ്ങളും, ആരോഗ്യപ്രശ്നങ്ങളും, കുറ്റകൃത്യങ്ങളും ഉണ്ടാകുന്നതായി പറയപ്പെടുന്നുണ്ട്. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനമോടിക്കുന്നതും, മൊബൈൽഫോണിലെ കാഴ്ചകളിൽ ശ്രദ്ധിച്ചുകൊണ്ട് പരിസരം മറന്ന്  പൊതുനിരത്തിലൂടെ നടക്കുന്നതും പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്.
        മൊബൈൽ ഫോണുകളിൽ മറ്റുള്ളവരുടെ ചിത്രം എടുക്കുന്നതും, മൊബൈൽ ഫോണുകൾ അനാവശ്യ പ്രവർത്തികൾക്ക് ഉപയോഗിക്കുന്നതും കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വർധിപ്പിക്കുന്നു.   ഫോണുകളിൽ ഗെയിം കളികൾ കൂടുന്നതും, അമിതമായ ഉപയോഗവും, കണ്ണിനു കാഴ്ചക്കുറവ്, തലവേദന ,ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നു .
      ഇത്തരത്തിൽ ഗുണദോഷ സമ്മിശ്രമാണ് മൊബൈൽ ഫോണുകളുടെ ഉപയോഗം. എന്നിരുന്നാലും മനുഷ്യൻെറ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മൊബൈൽ ഫോണുകൾ മാറിയിരിക്കുന്നു .വരും തലമുറ ഇതിന്റെ ഗുണദോഷവശങ്ങൾ  മനസ്സിലാക്കി വളർന്നു വരട്ടെ എന്ന് നമുക്ക് ആശ്വസിക്കാം. പ്രതീക്ഷിക്കാം.
                                               നന്ദി