few words about reading in Malayalam ( വായന)

വിഷയം:വായന അഥവാ വായനയുടെ പ്രാധാന്യം.

വിദ്യാർത്ഥികളായ നമ്മുടെ ഏറ്റവും വലിയ ആവശ്യം അറിവ് നേടുക എന്നുള്ളതാണ്. കുട്ടികളായിരിക്കുമ്പോൾ നമ്മുടെ മാതാപിതാക്കൾ നമുക്ക് അറിവ് പകർന്നു. പിന്നീട് വിദ്യാലയത്തിൽ എത്തുന്ന നാം അക്ഷരങ്ങളിലൂടെയും അധ്യാപകരുടെയും അറിവുനേടാൻ തുടങ്ങി. അതെ ശരിയായ വായന നമ്മുടെ മനസ്സിന്റെ ജാലകം തുറക്കും.
വായന നമ്മുടെ ബുദ്ധിശക്തിയുടേ
യും മനസ്സിന്റെയും വളർച്ചയ്ക്ക് അത്യാവശ്യമാണ്. ജൂൺ 19  ആണ് നാം ലോക വായനാദിനമായി  ആചരിക്കുന്നത്.

നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരേപ്പോലെയാണ്. നമ്മുടെ അമ്മ നമ്മളെ എങ്ങനെ നേർവഴിക്ക് നടത്തുന്നുവോ അതുപോലെയാണ് നല്ല പുസ്തകങ്ങളും നമ്മെ നയ്ക്കുന്നത്. മലയാള കവിയായ കുഞ്ഞുണ്ണി മാഷ് വായനയെക്കുറിച്ച് പറയുന്നത് "മനുഷ്യന്റെ വാസനയെ വളർത്തിയെടുക്കാനുള്ള വളമായിട്ടാണ്".വായിക്കാത്ത വരെ കുഞ്ഞുണ്ണി മാഷ് കളിയാക്കുന്നുമുണ്ട്.
        "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും"
ഏതു പുസ്തകത്തിൽ നിന്നും എന്ത് വായിച്ചു എന്നതിലല്ല പ്രാധാന്യം വായിച്ചതിൽ നിന്നും എന്ത് അറിവ് നേടി എന്നുള്ളതാണ് പ്രധാനം. വായിക്കൂ വായിച്ചു വളരൂ .            
                                              
                   നന്ദി