few lines about a good sites and bad sides of computers.

കമ്പ്യൂട്ടർ (സംഗണനി) ഉപയോഗത്തിന്റെ ഗുണവശങ്ങളും ദോഷവശങ്ങളും.

ആധുനിക ലോകത്തിൽ മനുഷ്യൻെറ സന്തതസഹചാരിയായി മാറിയിരിക്കുകയാണ് സാങ്കേതികവിദ്യ എന്നത്. അതിൽ  മനുഷ്യൻ നടത്തിയ  ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് കമ്പ്യൂട്ടർ. 'ചാൾസ് ബാബേജ്,  ആണ് കമ്പ്യൂട്ടറിന്റെ പിതാവ്.അദ്ദേഹം 1883 ലാണ് ഇത്തരമൊരു ആശയം ലോകത്തിനു മുന്നോട്ടു വയ്ക്കുന്നത്.
                വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കാനുള്ള ഒരു സാങ്കേതിക ഉപകരണമായാണ് കമ്പ്യൂട്ടർ ഉപയോഗിക്കുന്നത്. എന്നാൽ സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യ ജീവിതത്തിലും കമ്പ്യൂട്ടറുകളുടെ ഉപയോഗം വൻതോതിൽആക്കിത്തീർത്തു. ഇന്ന് ഏതു മേഖലയിലും  കമ്പ്യൂട്ടറുകൾ ഇടംപിടിച്ചു കഴിഞ്ഞു. കുട്ടികൾ തങ്ങളുടെ ചെറിയ പ്രായത്തിൽ തന്നെ കമ്പ്യൂട്ടർ പഠനത്തിൽ ഏർപ്പെടുന്നു .

               മഹാമാരികൾ സമൂഹത്തിൽ വന്നതോടുകൂടി വിദ്യാഭ്യാസമേഖല കമ്പ്യൂട്ടർ പോലെയുള്ള ആധുനിക സാങ്കേതികവിദ്യയെ ഊന്നിയാണ് മുന്നോട്ടുപോകുന്നത്. കമ്പ്യൂട്ടർ ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്ന പഠനപ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കണ്ട് പഠനകാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ സഹായകമാകുന്നു.അതോടൊപ്പം കമ്പ്യൂട്ടറിന്റെ വരവോടെയാണ് സാങ്കേതികവിദ്യ വലിയ വളർച്ചയിലേക്ക് കാലെടുത്തുവച്ചത്.ഇന്ന് ലോകത്തിൻെറ ഏതു കോണിലിരുന്നും ഏതു വ്യക്തിക്കും തങ്ങളുടെ സംശയങ്ങൾ തീർക്കാൻ കമ്പ്യൂട്ടർ സഹായകമാകുന്നു.
     
               വസ്തുതകളും വിവരങ്ങളും ചിത്രങ്ങളും സൂക്ഷിച്ച് വയ്ക്കാനും, വ്യക്തികൾ തമ്മിൽ പരസ്പരം ആശയവിനിമയം നടത്തുന്നതിനും, നഷ്ടപ്പെട്ടുപോയ ചിത്രങ്ങളും രേഖകളും തിരികെ ശരിയായ രീതിയിൽ ആക്കുന്നതിനും എല്ലാം കമ്പ്യൂട്ടറുകൾ മികച്ച മുതൽക്കൂട്ടാണ്.

              കമ്പ്യൂട്ടറുകൾ തൊഴിൽമേഖലയിലും വൻതോതിൽ സഹായകമാകുന്നു. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും, പണമിടപാട് സ്ഥാപനങ്ങളിലും, വിദ്യാഭ്യാസമേഖലയിലും, ദൃശ്യമാധ്യമരംഗത്തും എല്ലാം കമ്പ്യൂട്ടറുകളുടെ സഹായം ഇന്ന് കൂടിയേതീരൂ. ശാസ്ത്ര സാങ്കേതിക മേഖലയിൽ ബഹിരാകാശ പഠനത്തിനും പ്രവർത്തനത്തിനും സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗപ്പെടുത്തുന്നു.

              ഏതൊരു വ്യക്തിക്കും തൊഴിൽ നേടണമെങ്കിൽ കമ്പ്യൂട്ടർ പഠനവും സാങ്കേതിക പരിജ്ഞാനവും ഇന്ന് ആവശ്യമാണ്.

             എത്രയെല്ലാം ഗുണവശങ്ങൾ ഉണ്ടെങ്കിലും കമ്പ്യൂട്ടറുകൾക്കും അതിന്റേ തായ ദോഷവശങ്ങളും ഉണ്ട്. ഇവയിലൂടെ ഉള്ള  സൈബർ കുറ്റകൃത്യങ്ങൾ ഇന്ന് വർദ്ധിച്ചുവരികയാണ് .നമ്മുടെ ജീവനും സ്വത്തും ഏതുനേരവും തട്ടിയെടുക്കാൻ വിരുതുള്ള കള്ളന്മാർ ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം കമ്പ്യൂട്ടറുകൾ വിദ്യാഭ്യാസ  ആവശ്യങ്ങൾക്കായി വിദ്യാർഥികൾക്ക് രക്ഷിതാക്കൾ  വാങ്ങി നൽകിയാലും അത് അവർ ഗെയിം കളിച്ചും മറ്റും ദുരുപയോഗം ചെയ്യുന്നുമുണ്ട്.

           അമിതമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തികളിൽ ധാരാളം ആരോഗ്യപ്രശ്നങ്ങളും കണ്ടുവരുന്നു. വിട്ടു മാറാത്ത തലവേദന, നടുവേദന,
കണ്ണിൻറെ കാഴ്ചയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലം  എല്ലായിപ്പോഴും കണ്ണട ഉപയോഗിക്കേണ്ടി വരുന്നത്, ബ്രെയിൻ ട്യൂമർ എന്നിവയെല്ലാം കമ്പ്യൂട്ടർ ഉപയോഗത്തിന്റെ ദോഷവശങ്ങളാണ്.

                ഇന്നുവരെ ലോകത്ത് കണ്ടുപിടിച്ചിട്ടുള്ള എല്ലാ വസ്തുക്കൾക്കും ഗുണവശങ്ങളും  ദോഷവശങ്ങളും ഉണ്ട്. എന്നിരുന്നാലും മനുഷ്യന്റെ ദൈനംദിന പ്രവർത്തികളിൽ  ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് കമ്പ്യൂട്ടറുകൾ. വരുംതലമുറക്ക് കമ്പ്യൂട്ടർ ഉപയോഗത്തിൻ്റെ ഗുണവശങ്ങൾ   മനസ്സിലാക്കിക്കൊടുത്തു കൊണ്ട് നമുക്ക് മുന്നോട്ട് പോകാം .
                     
                                          നന്ദി                          
                                   നമസ്കാരം.